Mallotus philippensis
കുങ്കുമപ്പൂമരം
ഒരിനം നിത്യഹരിതമരമാണ് കുങ്കുമപ്പൂമരം. (ശാസ്ത്രീയനാമം: Mallotus philippensis). പലതരം പേരുകളിൽ അറിയപ്പെടുന്നു. 1500 മീറ്റർ വരെയുള്ള നനവാർന്ന മലമ്പ്രദേശങ്ങളിലാണ് ഈ ചെറുമരം സാധാരണ വളരുന്നത്. ഇതിന്റെ ഇല കന്നുകാലികൾ തിന്നാറില്ല. ഏകദേശം 15 മീറ്റർ വരെ ഇവ പൊക്കം വയ്ക്കുന്നു[1]. കുരങ്ങുമഞ്ഞൾ, ചെങ്കൊല്ലി, താവട്ട, സിന്ദൂര എന്നീ പേരുകളിലും അറിയപ്പെടുന്നു. കായിൽ നിന്ന് ചുവന്ന സിന്ദൂര രൂപത്തിലുള്ള പൊടി ലഭിയ്ക്കുന്നതുകൊണ്ടാണ് സിന്ദൂരം സിന്ദൂരി കുങ്കുമം എന്നീ പേരുകൾ ലഭിച്ചതെന്നു കരുതപ്പെടുന്നു.
| കുടുംബം: |
ഉപയോഗം
പട്ടിനും കമ്പിളിക്കും ചായം പിടിപ്പിക്കാനുള്ള കമല എന്ന ചായം ഇതിന്റെ വിളഞ്ഞ കായുടെ പുറമേയുള്ള ഗ്രന്ഥികളിൽ നിന്നാണു കിട്ടുന്നത്. കായ് വിളയുമ്പോൾ തട്ടിക്കുടഞ്ഞ് ഈ ചായം ശേഖരിക്കാം. കായ വെള്ളത്തിൽ ഇട്ട് ഇളക്കിയാൽ ചായം വെള്ളത്തിനടിയിൽ അടിയും. ഇതെടുത്ത് ഉണക്കിയും ചായം ശേഖരിക്കാം. പൂജാവേളകളിൽ കളമിടാനും മറ്റും ഇതിന്റെ ചുവപ്പുനിറം ഉപയോഗിക്കുന്നു. മുൻപ് ഇന്ത്യയിൽ നിന്നും കമലാഡൈ പുറത്തേക്ക് കയറ്റി അയച്ചിരുന്നു. വിത്തിന്റെ പരിപ്പിൽ നിന്നും മങ്ങിയ നിറമുള്ള മഞ്ഞ എണ്ണ കിട്ടും.
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം കണ്ണൂർ ജില്ല |


Comments
Post a Comment