Samanea saman
മഴമരം
സംയുക്തപർണ്ണമാണ് ഇതിനുള്ളത്. ഇടതൂർന്ന ഇലകൾ നല്ല സൂര്യപ്രകാശം ഉള്ള സമയത്ത് പ്രകാശത്തിനഭിമുഖമായി നിവർന്നു നിൽക്കുന്നതിനാൽ സൂര്യരശ്മി ഒട്ടുംതന്നെ അടിയിൽ എത്തുന്നില്ല. എന്നാൽ ഇരുട്ടു വീഴുമ്പോഴും മഴയുള്ള സമയത്തും ഇലൾ മടങ്ങി തണ്ടിന്റെ വശങ്ങളിലേക്കു കിടക്കുന്നു. തന്മൂലം ഈ മരത്തിനെ ഉറക്കം തൂങ്ങിയെന്നു വിളിക്കുന്നു. ഇളം തണ്ടുകളും ഇലയുടെ അടിഭാഗവും മൃദുവായ ചെറിയ രോമങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇലയുടെ മുകൾഭാഗം മിനുമിനുത്തതാണ്. ഇലക്കു മൂന്നു നാലു സെന്റീമീറ്റർ നീളമുണ്ടാവും. മഴക്കാലത്ത് ഇലകൾ കൂമ്പി നിൽക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. വൈകുന്നേരം ഇലകൾ കൂമ്പി നിൽക്കുന്നതിനാൽ 5 മണി മരം എന്ന പേരും ഇവയ്ക്കുണ്ട്. ഇതിന്റെ ചുവട്ടിൽ എപ്പോഴും നനവ് കാണുന്നതിനാലാണ് ഈ പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു
പൂക്കാലം മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ്. ശിഖരങ്ങളുടെ അഗ്രഭാഗത്തായി പൂങ്കുലകൾ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പൂക്കൾക്ക് പാടലവർണ്ണമാണ്. പൂങ്കുലവൃന്തത്തിന് അഞ്ചാറു സെന്റീമിറ്റർ നീളം ഉണ്ടായിരിക്കും. ബഹ്യദലപുഞ്ജത്തിന് 4--6 മില്ലീമീറ്റർ നീളവും മഞ്ഞനിറത്തിലുള്ള ദളപുടത്തിന് ഏതണ്ട് 10—12 മില്ലീമീറ്റർ നീളവും ഉണ്ടായിരിക്കും. ഓരോപൂവിലും പാടലവർണ്ണത്തിലുള്ള 20 കേസരങ്ങൾ ഉണ്ട്. പൂവിന്റെ ഏറ്റവും ഭങ്ങിയുള്ള ഭാഗവും കേസരങ്ങളാണ്.
15—20 സെന്റീമീറ്റർ നീളവും 15—25 മില്ലീമീറ്റർ വീതിയുമുണ്ടായിരിക്കും ഇതിന്റെ കായ്ക്ക്. കട്ടിയുള്ള അരികോടുകൂടിയ കായ് ഒരു അസ്ഫുടന (indehiscent) ഫലമാണ്. ഒരു ഫലത്തിൽ ഇരുപത്തഞ്ചോളം വിത്തുകൾ ഉണ്ടായിരിക്കും. അണ്ണാൻ തുടങ്ങിയ ജീവികൾ ഇതു ഭക്ഷിക്കുന്നു. കന്നുകാലികൾക്കും കുതിരകൾക്കും ഇതു ഭക്ഷണമാണ്.
![]() |
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
കണ്ണൂർ ജില്ല


Comments
Post a Comment