Bambusa vulgaris
മഞ്ഞമുള
ശാസ്ത്രീയ നാമം: Bambusa vulgaris
കുടുംബം: Poaceae
മുളയുടെ നല്ല വലിപ്പം വയ്ക്കുന്നതും എളുപ്പം തിരിച്ചറിയാൻ കഴിയുന്നതുമായ ഒരിനമാണ് മഞ്ഞമുള. (ശാസ്ത്രീയനാമം: Bambusa vulgaris). മുള്ളുകൾ ഉണ്ടാവാറില്ല. അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു മണ്ണൊലിപ്പു തടയാൻ നല്ലതാണ്. വിറകായി തടിയും കാലിത്തീറ്റയായി ഇലയും ഉപയോഗിക്കുന്നു. താൽക്കാലികമായ നിർമ്മിതികൾക്ക് ഉപയോഗിക്കുന്നു. ഏഷ്യയിൽ പലയിടത്തും നാട്ടുമരുന്നായി ഉപയോഗിക്കാറുണ്ട്. ഇളംമുളകൾ ഭക്ഷ്യയോഗ്യമാണ്. കടുത്ത വിഷം ഇതിന്റെ കൂമ്പിൽ അടങ്ങിയിട്ടുണ്ട്. തിളച്ചവെള്ളത്തിലിട്ടാൽ വിഷാംശം നഷ്ടപ്പെടുന്നതാണ്.
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം കണ്ണൂർ ജില്ല |


Comments
Post a Comment