Elaeocarpus serratus
കാരമാവ്
ഇലിയോകാർപ്പേസീ സസ്യകുടുംബത്തിൽപ്പെട്ട, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും, ഇന്തോ- ചൈന തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് കാരമാവ്. ശ്രീലങ്കയാണ് സ്വദേശം. (ശാസ്ത്രീയനാമം: Elaeocarpus serratus). അവി, അവിൽ, നല്ലകാര, പെരിങ്കാര, പെരുങ്കാര, വലിയ കാര എന്നെല്ലാം അറിയപ്പെടുന്നു. 18 മീറ്ററോളം ഉയരം വയ്ക്കും. ഇലകൾ വിഷത്തിനെതിരെയും വാതത്തിനും ഔഷധമാണ്. കാരയ്ക്ക എന്ന് വിളിക്കുന്ന കായകൾ ഭക്ഷ്യയോഗ്യമാണ്. നല്ല അളവിൽ പ്രോട്ടീനും അന്നജവും അടങ്ങിയിട്ടുണ്ട്
ഏകാന്തരന്യാസത്തിൽ വിന്യസിച്ചിട്ടുള്ള ലഘുപത്രങ്ങളുടെ അരികുകൾ ദന്തുരങ്ങളാണ്. കൊഴിയാറാകുമ്പോൾ ഇലകൾക്ക് ചുവന്ന നിറം ആകുന്നു. വെളുത്ത പൂവുകൾ. അണ്ഡാകൃതിയിലുള്ള കായകൾ പച്ചനിറത്തിൽ മിനുസമുള്ളവയാണ്. 3-4 കുരുക്കൾ കായകൾക്കുള്ളിൽ കാണാം.
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം കണ്ണൂർ ജില്ല |



Comments
Post a Comment