elaeocarpus tuberculatus
ഭദ്രാക്ഷം
കുടുംബം: Elaeocarpaceae
ഉഷ്ണമേഖലയിലും ഉപോഷ്ണമേഖലയിലും കാണപ്പെടുന്ന നിത്യഹരിത മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഒരു ജനുസ്സാണ് ഇലയോകാർപസ്. ഏകദേശം 350 ഇനം മഡഗാസ്കർ പടിഞ്ഞാറ് ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, തെക്കൻ ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നും കിഴക്കൻ ഏഷ്യയിൽ ന്യൂസിലാന്റ്, ഫിജി, ഹവായി എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. ബോർണിയോ, ന്യൂ ഗിനിയ ദ്വീപുകളിൽ ഈ സ്പീഷീസുകൾ ഏറ്റവും കൂടുതൽ കാണപ്പെട്ടിരുന്നു. ഈ മരങ്ങൾ അവയുടെ ആകർഷണീയമായ, മുത്തുകൾ പോലെയുള്ള വർണ്ണാഭമായ പഴങ്ങളാൽ പേരുകേട്ടവയാണ്. ഈ കുടുംബത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത പൂക്കൾ ചെറിയ കൂട്ടങ്ങളായി തൂങ്ങിക്കിടക്കുന്നതാണ്.[1]. പ്രത്യേകിച്ച് ആവാസവ്യവസ്ഥ നഷ്ടം സംഭവിക്കുന്നതിനാൽ പല സ്പീഷീസുകളും ഭീഷണി നേരിടുന്നു,
രുദ്രാക്ഷത്തിന്റെ കുടുംബമായ ഇലിയോകാർപേസീയിലെ ഒരു വലിയമരമാണ് ഭദ്രാക്ഷം അഥവാ അമ്മക്കാരം (ശാസ്ത്രീയനാമം: Elaeocarpus tuberculatus). ഈ മരത്തെയും രുദ്രാക്ഷം എന്നു വിളിക്കാറുണ്ട്. 40 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരമാണിത്. പൊതുവേ ഇന്തോമലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഭദ്രാക്ഷം പശ്ചിമഘട്ടത്തിലും കണ്ടെത്താനാവും[1]. കാഴ്ചയ്ക്ക് തല്ലിമരവുമായി നല്ല സാമ്യം തോന്നും. രുദ്രാക്ഷത്തിന്റെ കായ ഉരുണ്ടതാണ്. അതിന്റെ കുറച്ച് പരന്ന രൂപമാണ് ഭദ്രാക്ഷത്തിന്റെ കായയ്ക്ക്. കായയ്ക്ക് ഔഷധഗുണമുണ്ട്[2]. കായകൾക്ക് മുളയ്ക്കൽ ശേഷി കുറവാണ്[3]. രുദ്രാക്ഷത്തിന് പകരം ഇതിന്റെ കായകൾ ഉപയോഗിക്കാറുണ്ട്[4]
![]() |


Comments
Post a Comment