Ficus benghalensis

 പേരാൽ


Banyantree.jpg


ശാസ്ത്രീയ നാമം : Ficus benghalensis

കുടുംബം : മൊറേസി

ആവാസവ്യവസ്ഥ : ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്‌. 


പ്രത്യേകത : 
ഇന്ത്യയുടേ ദേശീയ വൃക്ഷമാണ്‌ പേരാൽ.
തിരശ്ചീനമായി വളരുന്ന ശിഖരങ്ങളിൽ നിന്നും ഭൂമിയിലേയ്ക്ക് വളരുന്ന വേരുകൾ (prop root)  ശിഖരങ്ങളെ ബലപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്‌.ആന്ധ്രാപ്രദേശിലെ 550-ലേറെ വർഷം പ്രായമുള്ള തിമ്മമ്മ മറിമന്നു എന്ന പേരാലാണ്‌ ഇപ്പോൾ ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള വൃക്ഷം. 

പാരിസ്ഥിതിക പ്രാധാന്യം 

 

അരളി ശലഭം (Common Crow)  മുട്ട ഇടുന്നത്  ഇതിൻെറ ഇലകളിലാണ്.   ശലഭത്തിൻെറ ലാർവ   ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.

ഉപയോഗം : 

  • പേരാൽ നല്ല തണൽ മരമാണ്‌. ഇലകൾ കാലിതീറ്റയാണ്.
  • വേര്‌, തൊലി, ഇലകൾ, മുകുളം, പൂമൊട്ട്, പൂവ്, കായ്, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു. 
  • അത്തി, ഇത്തിഅരയാൽപേരാൽ എന്നീ നാലു മരങ്ങൾ ചേർന്നതാണ് നാല്പാമരം. 
  • ദശമൂലത്തിൽ ഉൾപ്പെട്ടതാണ്.



കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗ
 കണ്ണൂർ ജില്ല

Comments

Popular posts from this blog

Pongamia pinnata

Pterocarpus santanlinus

Mimusops elengi