Ficus exasperata
തേരകം
ശാസ്ത്രീയനാമം: Ficus exasperata കുടുംബം Moraceae
ഇലകൊഴിയും മരങ്ങളുടെ ഗണത്തിൽപ്പെടുന്ന (പ്രപർണ്ണ വൃക്ഷങ്ങൾ) മൊറേസി (Moraceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു തരം മരമാണ് പാറോത്ത് അഥവാ തേരകം'. (ശാസ്ത്രീയനാമം: Ficus exasperata). 18 മീറ്റർ വരെ ഉയരം വയ്ക്കും
ഇലയുടെ സവിശേഷത
6 സെന്റീമീറ്റർ മുതൽ 17 സെന്റീമീറ്റർ വരെ നീളമുള്ളതും അഞ്ച് സെന്റീമീറ്ററോളം നീളമുള്ളതുമായ ഇതിന്റെ ഇലകൾ തടികൊണ്ടുണ്ടാക്കിയ ഉരുപ്പടികളും, ജനൽ, വാതിൽ തുടങ്ങിയവയും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കാറുണ്ട്. ഉരക്കടലാസുപോലെ (sandpaper) പരുപരുത്ത ഇലകളായതിനാലാണ് വെള്ളമൊഴിച്ച് ഇതിന്റെ ഇലകൾ ഉപയോഗിച്ച് ഉരസിയാൽ മര ഉരുപ്പടികൾ വൃത്തിയാകുന്നത്. സാധാരണ ഇലകളുടെ രൂപമാണെങ്കിലും ചില ഇലകൾ അപൂർവ്വമായി മൂന്ന് ഏണുകളോടു കൂടിയുള്ളതായും കാണാറുണ്ട്, ഓസ്ട്രേലിയയിലും അമേരിക്കയിലും കാണുന്ന മറ്റൊരു ജനുസ്സില്പ്പെട്ട ഇത്തരം മരത്തിന്റെ ഇലകൾ വളരെ വലുതായും കാണാറുണ്ടെങ്കിലും ഇന്ത്യയിൽ കാണപ്പെടുന്നത് മേല്പ്പറഞ്ഞ അളവുകളിലുള്ളവയാണ്. ഇതിന്റെ തണ്ടുകൾക്ക് ഇളം പച്ച നിറമാണ്. ഇലകൾ ഔഷധഗുണമുള്ളവയാണ്.[2]
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം കണ്ണൂർ ജില്ല |


Comments
Post a Comment