Ficus hispida

                                                           എരുമനാക്ക്


                                               ശാസ്ത്രീയനാമം    : Ficus hispida
                                                            
                                                           കുടുംബം       :മൊറേസി

മോറേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന, ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്ന ഒരു ചെറിയ വൃക്ഷമാണ് കാട്ടത്തി. എരുമനാക്ക്, പാറകം എന്നും വിളിക്കുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു. (ശാസ്ത്രീയനാമം: Ficus hispida). കല്ലടരുകളിലും കിണറിൻ പടവുകളിലും ഇവ സർവ്വസാധാരണമായി തഴച്ചുവളരുന്നു. Common name: Hairy Fig, devil fig, opposite leaves fig, rough leaved fig, സംസ്കൃതം : കാകോദുംബരിക . പൊള്ളയായ ശാഖകളോടു കൂടിയ ഈ മരത്തിൽ നിറയെ ചെറിയ അത്തിപ്പഴങ്ങൾ ഉണ്ടാവുന്നു. കാക്കകളും മറ്റ് പക്ഷികളും ഇതു പാകമാകുമ്പോൾ യഥേഷ്ടം ഭക്ഷിക്കുന്നു. പശുക്കൾക്ക് നല്ല ഇഷ്ടമുള്ള ഒരു ഇലയാണ്. മദി ലക്ഷണം കാണിക്കാത്ത പശുക്കൾക്ക് പ്രതിവിധിയായി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഗർഭശേഷം മറുപിള്ള വീഴാൻ വേണ്ടിയും ഈ ഇല തീറ്റിയ്ക്കാറുണ്ട്.




 കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം
കണ്ണൂർ ജില്ല 



Comments

Popular posts from this blog

Pongamia pinnata

Pterocarpus santanlinus

Mimusops elengi