Gmelina arborea

         

                                                         കുമ്പിൾ 
 


                                                  ശാസ്ത്രീയ നാമം:Gmelina arborea 

                                                              കുടുംബം:   Lamiaceae

ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണിത്. മരപ്പട്ടയ്ക്ക് വെളുപ്പോ ചാരനിറമോ ആയിരിക്കും. തടി ചാര നിറം കലർന്ന വെള്ള നിരത്തിൽ കാണപ്പെടുന്നു. ഇലകൾ ഹൃദയാകാരത്തിൽ അഗ്രം കൂർത്തവയാണ്‌. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. സഹപത്രങ്ങൾ ഉള്ള പൂങ്കുലയ്ക്ക് ഏകദേശം 30 സെന്റീമീറ്റർ വരെ നീളമുണ്ടാകും. പൂക്കൾ വലുതും മഞ്ഞനിറവും ആയിരിക്കും. ബാഹ്യദളപുടം ദീർഘസ്ഥയിയായിരിക്കും. സം‌യുക്തദളപുടം പരന്ന് ചോർപ്പിന്റെ ആകൃതിയിൽ കാണപ്പെടുന്നു. ഇതിൽ 4 കേസരങ്ങൾ ആണുള്ളത്. അണ്ഡാശയത്തിന്‌ 4 അറകളാണുള്ളത്. ഒരു ഫലത്തിൽ ഒന്നോ രണ്ടൊ വിത്തുകൾ ഉണ്ടായിരിക്കും  

                                                                

 കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം
കണ്ണൂർ ജില്ല 

   

Comments

Popular posts from this blog

Pongamia pinnata

Pterocarpus santanlinus

Mimusops elengi