Madhuca indica
ഇലിപ്പ
ശാസ്ത്രീയനാമം :Madhuca indica
കുടുംബം:Sapotaceae
മധുരമുള്ള പൂക്കൾ ഉള്ള ഒരു ചെടിയാണ് ഇലിപ്പ. വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു വരുന്നു. ഇംഗ്ലീഷ് Mahua Tree, Maura butter Tree.
രേവതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.
അഷ്ടാംഗഹൃദയത്തിൽ ഇരിപ്പ എന്നും പേരു നൽകിയിരിക്കുന്ന ഈ സസ്യത്തെ സമാന ധർമ്മങ്ങളുള്ള നാലു തരങ്ങളുള്ളതായി പ്രതിപാദിച്ചിരിക്കുന്നു.
ആദ്യ മൂന്നു തരങ്ങൾ സപ്പോട്ടേഷ്യേ (Sapotaceae) വർഗ്ഗത്തിൽപ്പെടുന്നവയാണ്.
- Bassia butyracaea
- Bassia longifolia
- Bassia latifolia
വടക്കേ ഇന്ത്യയിൽ കാലിത്തീറ്റയായി ഇലകൾ ഉപയോഗിക്കുന്നു. പൂക്കുന്നത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്. വിത്തു നട്ട് ചെടി വളർത്താം.
15 മീറ്റര് വരെ ഉയരത്തില് വളരുന്ന ഈ മരം അനേകം ശാഖകളും ഉപശാഖകളുമായിട്ടാണ് കാണപ്പെടുന്നത്. മരത്തൊലിക്ക് കടും ചാരനിറവും തടിക്ക് ചുവപ്പുനിറവുമാണ്. ഇലകള് കൂടുതലും ശാഖാഗ്രങ്ങളിൽ കൂട്ടമായി കാണുന്നു.
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം കണ്ണൂർ ജില്ല |



Comments
Post a Comment