Magnolia champaca
ചമ്പകം
ശാസ്ത്രീയ നാമം : Magnolia champaca
കുടുംബം : Magnoliaceae
തെക്കേ ഏഷ്യയിലും,തെക്കു കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ് ചമ്പകം. ഇംഗ്ലീഷ്: Champak (Champa) ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca)എന്നാണ്. [1] ചെമ്പകം, കോട്ടച്ചെമ്പകം എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്. ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും ഇത് പുണ്യവൃക്ഷമായി കരുതുന്നു.[അവലംബം ആവശ്യമാണ്] ഇതിന്റെ പൂക്കൾ സാധാരണയായി വെളുത്തതോ, മഞ്ഞയോ, ചുവപ്പോ ആയിരിക്കും. വർഷം മുഴുവൻ പുഷ്പിക്കും. വണ്ടുകളാണ് പരാഗണം നടത്തുന്നത്. വിത്തുമുളച്ച് തൈകൾ ഉണ്ടാവും. എന്നാൽ അവ പുഷ്പിക്കാൻ 8-10 വർഷങ്ങളെടുത്തേക്കാം. എന്നാൽ ഗ്രാഫ്റ്റ് ചെയ്ത് ഉണ്ടാക്കിയ തൈകളിൽ 2-3 വർഷം കൊണ്ട് പൂവുണ്ടാകും. [2] കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു.
വിവരണം
50-മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണ് ചമ്പകം. ഇലകൾ അനുപർണങ്ങളോടുകൂടിയതാണ്. ഏകാന്തരക്രമത്തിൽ ഇലകൾ വിന്യസിച്ചിരിക്കുന്നു. 10-20 സെ.മീ നീളവും 4-8 സെ.മീ വരെ വീതിയും ഉള്ളവയാണ് ഇലകൾ. ഇതിന്റെ ഉപരിതലം മിനുത്തതും അടിഭാഗം രോമിലവുമാണ്. പൂവിന് കടുത്ത സുഗന്ധമുണ്ട്. സഹപത്രങ്ങൾക്കുള്ളിലാണ് പൂക്കൾ സ്ഥിതി ചെയ്യുന്നത്.
നാട്ടുകുടുക്ക, വിറവാലൻ എന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം.
ചെമ്പക പൂക്കൾ
ചെമ്പകം



Comments
Post a Comment