Mangifera indica

                                                                           മാവ്


ശാസ്ത്രീയനാമം    :Mangifera indica

                    കുടുംബം                 :അനാക്കാർഡിയേസീ.


ഇന്ത്യയിൽ ധാരാളമായി വളരുന്നഒരു ഫലവൃക്ഷം. ഇതിന്റെ ഫലമാണ്‌ മാങ്ങ. ലോകത്ത്‌ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌. മൂവാണ്ടൻകിളിച്ചുണ്ടൻ തുടങ്ങിയവയാണ്.


സവിശേഷതകൾ

ദീർഘകാലം നിലനിൽക്കുന്ന ഒരു നിത്യഹരിത വൃക്ഷമാണ് മാവ്. ഏകദേശം 10 മീറ്ററോളം പൊക്കത്തിൽ അനവധി ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യം കൂടിയാണിത്. സാധാരണയായി കറുത്തതും തവിട്ടു നിറം കലർന്നതും ബ്രൗൺ കലർന്നതുമായ നിറങ്ങളിൽ കാണപ്പെടുന്ന ഇതിന്റെ തായ്ത്തടി ഏറെക്കുറെ നേരെ വളരുന്നതായി കാണപ്പെടുന്നു. മരത്തിന്റെ തൊലി ചില കാലങ്ങളിൽ വിണ്ടുകീറി അടർന്നു വീഴാറുണ്ട്. ഇങ്ങനെ ഇളകുന്ന തൊലിയിൽ ബ്രൗൺ നിറത്തിലോ മഞ്ഞ കലർന്ന ബ്രൗൺ നിറത്തിലോ പശ ഉണ്ടാകുന്നു. മരത്തിന്റെ തൊലിയിൽ ടാനിക് അമ്ലത്തിനു പുറമേ 78% റേസിനും 15% പശയും അടങ്ങിയിരിക്കുന്നു.

ഇലകൾ മൂടിയ വൃക്ഷത്തിന്റെ മുകൾ ഭാഗം ഏകദേശം വൃത്താകൃതിയിലായിരിക്കും കാണപ്പെടുക. ഇടവിട്ടുണ്ടാകുന്ന തളിർപ്പുകൾ വഴിയാണ് ഈ സസ്യം വളർച്ച പ്രാപിക്കുന്നത്. തളിരിലകൾക്ക് ചെമ്പ് നിറമായിരിക്കും. ഇലകൾക്ക് പാകമാകുന്നതോടെ ചെമ്പുനിറം മാറി പച്ച നിറമായിരിക്കും. ഇലകളിൽ 'മാർജിഫെറിൻ' എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു. ഇലകളൂടെ ആകൃതിയും വലിപ്പവും വ്യത്യസ്തമായിരിക്കും. ഏകദേശം ഒരു വർഷത്തോളം ഒരു ഇല മരത്തിൽ നിലനിൽക്കും. അതിനു ശേഷം മഞ്ഞ നിറമാകുകയും പൊഴിഞ്ഞ് പോകുകയും ചെയ്യുന്നു.


ഔഷധ ഉപയോഗം

മാമ്പഴ ചാർ ദിവസവും രണ്ടോ മൂന്നോ തവണ കഴിച്ചു് മീതെ പാൽ കഴിക്കുന്നത് ശരീരം ശോഷിക്കുന്നതു തടയാനും ശരീര ക്ഷീണം മാറാനും ലൈംഗിക ഉത്തേജനം ഉണ്ടാകാനും ഉറക്കം കിട്ടാനും നല്ലതാണ്‌.


 കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം
കണ്ണൂർ ജില്ല 

Comments

Popular posts from this blog

Pongamia pinnata

Pterocarpus santanlinus

Mimusops elengi