Mesua ferrea

                                                           

                                                      നാഗകേസരം


                                               ശാസ്ത്രീയ നാമം       Mesua ferrea

                                                                  കുടുംബം: calophyllaceae

. ഘനമേറിയ തടിയും നിബിഡമായ പത്രപംക്തിയും (foliage) സുഗന്ധമുള്ള പൂക്കളുമാണ് നാഗകേസരത്തിന്റെ പ്രത്യേകതകൾ. തമിഴിൽ ചെറുനാഗപ്പൂ, വെളുത്ത ചെമ്പകം, സംസ്കൃതത്തിൽ ചമ്പാര്യം, നാഗകേസരം, നാഗപുഷ്പം, ഹിന്ദിയിൽ ഗജപുഷ്പം എന്നു പേരുകളുള്ള നാഗകേസരം മലയാളത്തിൽ നാഗചെമ്പകംഇരുൾനാഗപ്പൂവയനാവ്ചുരുളിനങ്ക്വെള്ള എന്നെല്ലാമാണു് പൊതുവേ അറിയപ്പെടുന്നു.

ശ്രീലങ്കയിൽ വളരെ സാധാരണമായി കണ്ടുവരുന്ന നാഗകേസരം ആ രാജ്യത്തിന്റെ ദേശീയവൃക്ഷം കൂടിയാണു്. തെക്കൻ ഏഷ്യയിലെ സമാനകാലാവസ്ഥയുള്ള മറ്റു ഭൂഭാഗങ്ങളിലും (കേരളം, ആസ്സാം, നേപ്പാൾ, ഇന്തോചൈനാ - മലയാ ഉപദ്വീപുകൾ ) നാഗകേസരം കാണാം.

താരതമ്യേന ഉയരക്കൂടുതലുള്ള ഈ വൃക്ഷത്തിന്റെ ആവാസമേഖല സമുദ്രനിരപ്പിൽനിന്നു് 1500 മീറ്റർ വരെ ഉയരമുള്ള ഈർപ്പമുള്ള പ്രദേശങ്ങളാണു്. ഉഷ്ണമേഖലാവനങ്ങളിലെ ഏറ്റവും ഉയർന്ന (കാനോപ്പി)യിൽ പെടുന്ന വൃക്ഷങ്ങളിൽ ഗണ്യമായ സ്ഥാനമുണ്ടു് നാഗകേസരത്തിനു്. വീതി കുറഞ്ഞ് കടുംപച്ചനിറത്തിൽ 7-15 സെന്റിമീറ്റർ നീളമുള്ള ഇലകളുടെ അടിഭാഗം വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. പുതുതായി രൂപപ്പെടുപ്പോൾ ഇലകൾക്കു് ചുവപ്പോ മഞ്ഞ കലർന്ന ഊതനിറമോ നിറമാണുള്ളതു്. നാലു വെളുത്ത ഇതളുകളും മദ്ധ്യത്തിൽ അനേകം മഞ്ഞ കേസരങ്ങളുമുള്ള പൂക്കൾക്ക് സുഗന്ധമുണ്ടു്.

തളിരിലയ്ക്കു പാടല നിറമാണ്. മധ്യസിരയ്ക്കു ലംബമായി സ്ഥിതിചെയ്യുന്ന പാർശ്വസിരകാളാണ്. ഇലയ്ക്ക് 5 മുതൽ 15 സെ. മീ. വരെ നീളവും അതിന്റെ പകുതി വീതിയും കാണും. തൊലിക്ക് തവിട്ടുനിറമാണ്. മഞ്ഞനിറത്തിലുള്ള കറ കാണാം. തൊലിപൊഴിയൽ നടക്കാറുണ്ട്. പൂക്കാലം ഫെബ്രുവരി മുതൽ ജൂൺ വരെയാണ്. വെളുപ്പുനിറമുള്ള പൂവിന് 3 മുതൽ 4 സെ. മീ. വരെ വ്യാസംകാണും. നാലുവീതം ബാഹ്യദളങ്ങളും ദളങ്ങളും കാണും. അണ്ഡാശയത്തിനു രണ്ടറകളും അതിലിൽ രണ്ടു വീതം ബീജാണ്ഡങ്ങളും കാണും. ഒക്ടോബറിൽ കായ്‌വിളഞ്ഞു തുടങ്ങും. അണ്ഡാകൃതിയിലുള്ള കായിൽ നാലു വിത്തുകൾ കാണും.

നാഗകേസരത്തിന്റെ പശയ്ക്കു് നേരിയ വിഷാംശമുണ്ടു്. എങ്കിലും വൈദ്യശാസ്ത്രത്തിലും വ്യവസായത്തിലും ഉപകാരപ്രദമായ ഒട്ടേറെ ഘടകങ്ങൾ ഈ വൃക്ഷത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഉല്പാദിക്കാം. പലതരം രാസപദാർത്ഥങ്ങളും എണ്ണകളും ഇവയിൽ പെടും.

                                                               

 
                                                    കേരള വനം വന്യജീവി വകുപ്പ്  
                                                 സാമൂഹിക വനവത്കരണ വിഭാഗം
                                                                       കണ്ണൂർ ജില്ല 

Comments

Popular posts from this blog

Pongamia pinnata

Pterocarpus santanlinus

Mimusops elengi