Olea dioica
കരിവെട്ടി
ശാസ്ത്രീയനാമം :Olea dioica
കുടുംബം : ഒലിയേസീ
പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണുന്ന, ഇടല, എടല, പാലരണ, മണിത്താളി, വയല എന്നെല്ലാം അറിയപ്പെടുന്ന വൃക്ഷമാണ് കരിവെട്ടി (ശാസ്ത്രീയനാമം: Olea dioica). ഒലിയേസീ കുടുംബത്തിലെ അംഗമായ 10 മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ മരം ഒറ്റവരയൻ സാർജന്റിന്റെ ഭക്ഷണസസ്യങ്ങളിലൊന്നാണ്.
വീതികുറഞ്ഞ് നീളമുള്ള ലഘുപത്രങ്ങൾ അഭിന്യാസമായി (opposite phyllotaxis) വിന്യസിച്ചിരിക്കുന്നു. പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമാണ്. ആൺമരങ്ങളിൽ ആൺപൂക്കളുടെ കൂടെ ദ്വിലിംഗപുഷ്പങ്ങളും കാണാം. പെൺമരങ്ങളിലും പെൺപൂക്കളുടെ കൂടെ ദ്വിലിംഗപുഷ്പങ്ങൾ വിരിയുന്നു.(polygamodioecious) നീലനിറത്തിൽ ദീർഘഗോളാകൃതിയിലുള്ള ഡ്രൂപ്പുകൾ(drupe) ആണ് കായകൾ.
![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം കണ്ണൂർ ജില്ല |



Comments
Post a Comment