Premna serratifolia

                                                               മുഞ്ഞ

 
                                   
കുടുംബം:   Lamiaceae  
കേരളത്തിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് മുഞ്ഞ (Premna serratifolia). സുഗന്ധമുള്ള ഇലകളുള്ള ഈ സസ്യം ആയുർവേദത്തിൽ വിവിധ ഔഷധങ്ങൾക്കുപയോഗിക്കുന്നു. സംസ്കൃതം പേരായ അഗ്നിമന്ഥ എന്ന പേരിലും അറിയപ്പെടുന്നു. ദശമൂലത്തിൽ ഉപയോഗിക്കുന്ന ഒരു ഘടകമാണ് മുഞ്ഞയുടെ വേര്.
ഒമ്പത് മീറ്റർ വരെ മുഞ്ഞയ്ക്ക് പൊക്കത്തിൽ വളരുന്നഒരു സസ്യമാണ് ഇത്. തൊലിയ്ക്ക് മഞ്ഞ കലർന്ന തവിട്ട് നിറമാണുള്ളത്. വിരുദ്ധ ദിശകളിലേയ്ക്ക് നിൽക്കുന്ന ഇലകളുള്ള ഈ സസ്യത്തിൽ ഇലകളുടെ അരികുകൾ ചിലപ്പോൾ അറക്കവാളിന്റേതു പോലെ വരാം. ചെറിയ പൂക്കളും കായ്കളും ഉണ്ടാകുന്ന ഈ സസ്യം സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ വരെ ഉയരത്തിൽ ജലാശയ സമീപത്തോ കടൽത്തീരത്തോ ഉണ്ടാകാം. ഇലപൊഴിയും കാടുകളാണ് സ്വാഭാവിക ആവാസവ്യവസ്ഥഇന്ത്യശ്രീലങ്ക, ദക്ഷിണ ചൈന, ദക്ഷിണ ജപ്പാൻന്യൂഗിനിയഓസ്ട്രേലിയപസഫിക് മേഖല, ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപ് എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ വർഗ്ഗീകരണത്തിന്റെ പിതാവായ കാൾ ലിനേയസ് തന്നെയാണ് ഈ സസ്യത്തിനു ശാസ്ത്രീയനാമം നൽകിയിട്ടുള്ളത്
 
                                                    കേരള വനം വന്യജീവി വകുപ്പ്  
                                                 സാമൂഹിക വനവത്കരണ വിഭാഗം
                                  കണ്ണൂർ ജില്ല           
     

Comments

Popular posts from this blog

Pongamia pinnata

Pterocarpus santanlinus

Mimusops elengi