ഉങ്ങ് (പുങ്ക്) മ റ്റ് നാമ ങ്ങൾ : പുങ്ക് , പുങ്ങ്, പൊങ്ങ് ശാസ്ത്രീയ നാമം : Pongamia pinnata കുടുംബം : പാപ്പിലിയോണേസി ആവാസവ്യവസ്ഥ : പ്രധാനമായും പർവ്വതങ്ങളുടെയും നദികളുടെയും അരുവികളുടെയും തീരത്ത് സമൃദ്ധിയായി വളരുന്നു. ഹാബിറ്റാറ്റ് : ഇലപൊഴിയും ഈർപ്പവനങ്ങൾ. പ്രത്യേകത : നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും. ഔഷധയോഗ്യ ഭാഗങ്ങൾ : ഇല, തൊലി, കുരു, എണ്ണ, വേര്. ഉപയോഗം : വ്രണം, ത്വക്രോഗം ഇവ ശമിപ്പിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുന്നു. ചൊറിച്ചിൽ മാറ്റുന്നു. കഫ-വാത രോഗങ്ങൾ ശമിപ്പിക്കുന്നു. ഉങ്ങിന്റെ വേര് ഇടിച്ചുപിഴിഞ്ഞ നീരിൽ വേപ്പിലയും, കരിനൊച്ചിയിലയും കൂടി അരച്ച് ചേർത്ത് ഉപയോഗിച്ചാൽ വ്രണം കരിയും. കുഷ്ഠവ്രണങ്ങളിൽ ഉങ്ങിന്റെ കുരു ചതച്ചു കെട്ടുന്നത് നല്ലതാണ്. ഉങ്ങിന്റെ പട്ട ഇട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാൽ ഒടിവും ശോഫങ്ങളും ശമിക്കും.ഉങ്ങിന്റെ എണ്ണയിൽ വെളിച്ചെണ്ണ ചേർത്ത് തേച്ചാൽ താരൻ മാറും ഉങ്ങിന്റെ ഇല പിഴിഞ്ഞെടുത്ത നീര് കുടിച്ചാൽ ഉദര കൃമി നശിക്കും. ഉങ്ങിൻ കുരുവിൽ നിന...
Comments
Post a Comment