Strychnos nux-vomica
കാഞ്ഞിരം
ശാസ്ത്രീയനാമം:: Strychnos nux-vomica
കുടുംബം: : Loganiaceaeവളരെയധികം കയ്പ്പുരസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ് കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. Poison Nut Tree, Snake-wood, Quaker button ഇങ്ങനെയെല്ലാം ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Strychnos nux-vomica Linn എന്നാണ്. ഇത് Loganiaceae കുടുംബത്തിലെ ഒരംഗമാണ്[1]. ഇതിന്റെ വിത്ത് അല്ലെങ്കിൽ കുരു വളരെയധികം കയറ്റുമതി സാധ്യതയുള്ളതുമാണ്[2] സംസ്കൃതത്തിൽ 'വിഷദ്രുമ' 'വിഷമുഷ്ടി' എന്ന പേരിലും അറിയപ്പെടുന്നു. സഹസ്രയോഗം, അമരകോശം എന്നിവയിൽ കാഞ്ഞിരത്തെക്കുറിച്ച് പറയുന്നുണ്ട്.
കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
കണ്ണൂർ ജില്ല

Comments
Post a Comment