Tectona grandis

                                              

                                                             

                                                                             Teak


                           ശാസ്ത്രീയ നാമംTectona grandis

                                           കുടുംബം::Lamiaceae

ഒരു കഠിനമരമാണ് തേക്ക് . (ഇംഗ്ലീഷ്:Teak; ശാസ്ത്രനാമം:Tectona grandis). ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ‘തരുരാജൻ’ എന്നും അറിയപ്പെടുന്നു. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ശില്പങ്ങളും ഗൃഹോപകരണങ്ങളുമുണ്ടാക്കാനുത്തമമായ ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും. ഇവ തെക്കെ എഷ്യയിലാണ് കണ്ടുവരുന്നത്. കേരളത്തിലെ ഇലപൊഴിയും ആർദ്ര വനങ്ങളിൽ ആണ് കൂടുതലും കണ്ട് വരുന്നത്. വളരെ ഉയരവും വണ്ണവുമുള്ള മരമാണിത്. ഇവ ഏകദേശം 30-40 മീ. ഉയരത്തിൽ വളരുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം കേരളത്തിലെ നിലമ്പൂരിലാണ്. നിലമ്പൂരിൽ ഒരു തേക്ക് മ്യൂസിയവും ഉണ്ട്

ഉപയോഗം

ഏറ്റവും കൂടുതൽ വീട്ടുപകരണനിർമ്മാണരംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. വലിപ്പം ഏറെയുള്ളതിനാൽ തേക്കിന്റെ ഇല ആദ്യകാലങ്ങളിൽ സാധങ്ങൾ പൊതിഞ്ഞ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കാറുണ്ടായിരുന്നു.

                                                                   

                                              കേരള വനം വന്യജീവി വകുപ്പ്
                                           സാമൂഹിക വനവത്കരണ വിഭാഗം  

                                                                കണ്ണൂർ ജില്ല

                                                                     

Comments

Popular posts from this blog

Pongamia pinnata

Pterocarpus santanlinus

Mimusops elengi