Wrightia tinctoria

                                       

                                                              ദന്തപ്പാല



                                 ശാസ്ത്രീയനാമം Wrightia tinctoria

                               കുടുംബം   Apocynaceae

ഇന്ത്യയിലുടനീളം 1200 മീറ്റർ ഉയരം വരെയുള്ള ഇലപൊഴിക്കുന്ന ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും ഉള്ള ചെറിയ മരമാണ് അപ്പോസൈനേസി (Apocynaceae) എന്ന സസ്യകുലത്തിൽപ്പെടുന്ന ദന്തപ്പാല അഥവാ വെട്ടുപാല. (danthapala) (ഇംഗ്ലീഷ്: Sweet Indrajao). ഇതിന്റെ ശാസ്ത്രീയനാമം Wrightia tinctoria എന്നാണ്‌. [1] . സോറിയാസിസ് എന്ന രോഗത്തിനു ഫലപ്രദമായ മരുന്നായി ദന്തപാലയെ വർഷങ്ങളായി ആയുർവേദവും നാട്ടുവൈദ്യവും ഉപയൊഗിച്ചുവരുന്നു.

5-10 മീറ്റർ ഉയരത്തിൽ വളരുന്ന ഇലകൊഴിയും മരം. ഇലയിലും തണ്ടിലും വെള്ള കറയുണ്ട്. തടിക്ക് വെണ്ണ നിറം. ഇലകൾ വിവിധ വലിപ്പത്തിൽ ആണു്. ഇവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അനുപർണ്ണങ്ങളില്ല. ഇലക്ക് 8-15 സെ.മീ. നീളവും 3-6 സെ.മീ. വീതിയും ഉണ്ട്. 12 ജോഡി പ്രധാന ഞരമ്പുകൾ ഉണ്ടു്. വെള്ള നിറത്തിലുള്ള പൂക്കൾ പൂങ്കുലയിൽ ഉണ്ടു്. പൂക്കൾക്ക് മണമുണ്ട്. ബാഹ്യദളപുടം ദീർഘസ്ഥായി, ബാഹ്യ ദളപുടത്തിനും ദളപുടത്തിനും 5 കർണ്ണങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും 2 കായ് ഉണ്ടാകും. അവയുടെ അഗ്രം ഒട്ടിച്ചേർന്നിരിക്കും

                                                                                    

 കേരള വനം വന്യജീവി വകുപ്പ്  
സാമൂഹിക വനവത്കരണ വിഭാഗം
കണ്ണൂർ ജില്ല 

Comments

Popular posts from this blog

Pongamia pinnata

Pterocarpus santanlinus

Mimusops elengi