Butea monosperma
ചമത.
ശാസ്ത്രീയ നാമം : Butea monosperma
കുടുംബം : Fabaceae
ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ് പ്ലാശ് അഥവാ ചമത. Butea monosperma അഥവാ Butea frondosa, Erythrina monosperma അഥവാ Plaso monosperma എന്ന് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് (Flame of the forest)എന്നും അറിയപ്പെടുന്നു.[1] കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. പ്ലാസി യുദ്ധം പ്ലാശ് മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ് നടന്നത്.
ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. കോലരക്ക് ഉണ്ടാക്കുന്ന “ലാക്ക് ഇൻസെക്റ്റിനെ” ഈ മരത്തിലും വളർത്താറുണ്ട്
ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണ (dhobi"s itch) ത്തിനും ഉപയോഗിക്കാം. യോനീ രോഗങ്ങൾക്കും ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു.
![]() |


Comments
Post a Comment