സോപ്പ് കായ

                                 


                            ശാസ്ത്രീയ നാമം     Sapindus emarginatus

                                                    കുടുംബം   Sapindaceae  

പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ് സാബൂൻകായ (കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉറുഞ്ചിക്കായ/ഉഴുറുഞ്ചിക്കായ, ചവക്കായ, പശകൊട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. സാബൂൻ എന്ന ഓഷധിയുടെ (Sapindus emarginatus) ഫലമായ ഈ കായ്കൾ കാട്ടിൽ നിന്നും കുട്ടികൾ ശേഖരിച്ചു കൊണ്ടു വരും. വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. സ്വർണ്ണാഭരണങ്ങളിലെ അഴുക്കും മങ്ങലും മാറ്റാൻ സ്വർണ്ണപ്പണിക്കാർ ഈ കായ ഉപയോഗിച്ചിരുന്നു. ഇരുപതാംനൂറ്റാണ്ടായതോടെ സോപ്പ്, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ പ്രചാരത്തോടെ സാബൂൻകായയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.

പ്രകൃത്യായുള്ള സർഫാക്റ്റന്റ്സ് ആയ സാപ്പോണിൻസ് ആടങ്ങീട്ടുള്ള ഈ കായ അമേരിക്കയിലേയുംഏഷ്യയിലേയും തദ്ദേശീയർ കഴുകുന്നതിനു ഉപയോഗിച്ചിരുന്നു.ഈ കായ ചരിത്രാതീത കാലം മുതൽ , ഗർഭനിരോധന മാർഗ്ഗമായും, ഛർദ്ദിപ്പിക്കുന്നതിനുള്ള മരുന്നായും, അമിത ഉമിനീർ രോഗത്തിനും, അപസ്മാരത്തിനും,മരുന്നായും ഉപയോഗിച്ചിരുന്നു. 

                             

 
                                                    കേരള വനം വന്യജീവി വകുപ്പ്  
                                                 സാമൂഹിക വനവത്കരണ വിഭാഗം
                                  കണ്ണൂർ ജില്ല           

               

Comments