Terminalia catappa
ബദാം മരം
ശാസ്ത്രീയ നാമം :Terminalia catappa
കുടുംബം Combretaceae
15-25 മീറ്റർ ഉയരവും 1-1.5 മീറ്റർ വ്യാസവും വയ്ക്കുന്ന ഒരു വലിയ മരമാണ് തല്ലി. പൊഴിക്കുന്ന സമയമാവുമ്പോഴേക്കും ഇലകളുടെ നിറം പച്ചയിൽ നിന്നും ചുവപ്പ്, ചെമ്പ്, സ്വർണ്ണനിറമായി മാറുന്നത് വളരെ ഭംഗിയാണ്. ഇങ്ങനെ നിറം മാറുന്നത് violaxanthin, lutein zeaxanthin എന്നീ രാസപദാറ്ത്ഥങ്ങളുടെ സാന്നിധ്യം മൂലമാണ്. [ നടുവിൽ നിന്നും സാധാരണ ഒരു തണ്ട് മുകളിലേക്കു 1-2 മീറ്റർ വളരുകയും അവിടെ നിന്നും നിലകൾപോലെ ഭൂമിയ്ക്ക് സമാന്തരമായി നിറയെ ശിഖരങ്ങൾ ഉണ്ടാവുകയുമാണു ചെയ്യുക, ഇതും ഈ മരത്തിന്റെ സവിശേഷതയാണ്. ടെർമിനാലിയ ജനുസ്സിലെ മറ്റു പല അംഗങ്ങളെയുംപോലെ ശിഖരത്തിന്റെ അറ്റത്താണ് തല്ലിമരത്തിനും ഇലയുണ്ടാവുക. വർഷത്തിൽ രണ്ടു തവണ ഇല പൊഴിക്കാറുണ്ട്. അതുകൊണ്ട് 2 വരണ്ട കാലാവസ്ഥയെ തരണം ചെയ്യാനാവുന്നു. 3-4 വയസ്സാവുമ്പോഴേ ആദ്യമായി ഇല പൊഴിക്കാറുള്ളൂ. വെളുത്തപൂക്കൾ നീണ്ട പൂക്കുലയായി കാണപ്പെടുന്നു. ആൺപൂക്കളും പെൺപൂക്കളും ഒരേ മരത്തിൽത്തന്നെ ഉണ്ടാവുന്നു. ഉണ്ടാവുമ്പോൾ പച്ച നിറത്തിലുള്ള, 2 ഇഞ്ചോളം വലിപ്പമുള്ള പരന്ന കായകൾ മൂക്കുമ്പോഴേക്കും ചുവപ്പും പർപ്പിളുമായി മാറുന്നു. മധ്യരേഖാസ്ഥലങ്ങളിലെ മറ്റു വൃക്ഷങ്ങളെപ്പോലെ വലിപ്പം നിയന്ത്രിച്ച് ഏറെനാൾ വളർത്താൻ ചട്ടികളിലാക്കി തല്ലിമരത്തിനെയും വളർത്താൻ കഴിയും.
ജലത്തിലൂടെയാണ് പൊതുവേ വിത്തുവിതരണം നടക്കുന്നത്. പുറത്തെ തൊലിക്കുള്ളിൽ കട്ടിയുള്ള നാരടങ്ങിയ ഒരു മറ്റൊരു ആവരണം കൂടിയുണ്ട് കായകൾക്ക്. ഇത് വിത്തിനെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നു. വവ്വാലുകൾ ഈ പഴം കടിച്ച് ചവച്ച് നീരെടുത്ത് തുപ്പുന്നതുവഴിയും വിത്തുവിതരണം നടക്കുന്നു. ക്രാക്കത്തൂവ ദ്വീപിൽ ഞണ്ട് വഴി വിത്തുവിതരണം നടക്കുന്നതായി കണ്ടിട്ടുണ്ട്. ഒരു കിലോഗ്രാമിൽ ഏതാണ്ട് 24 കായകൾ ഉണ്ടാവും, കുരുക്കളാണെങ്കിൽ ഏതാണ്ട് 160 എണ്ണവും.
വിത്ത് ഭക്ഷ്യയോഗ്യമാണ്. വിത്തിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം,സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. [4] കായ പൊട്ടിച്ചെടുക്കാൻ വിഷമമാണ്. ഉള്ളിലുള്ള ചെറിയ വിത്തിന് ബദാമിന്റെ രുചിയാണ്. വിത്ത് ആട്ടിയെടുക്കുന്ന എണ്ണ പാചക എണ്ണയായി തെക്കെ അമേരിക്കയിൽ ഉപയോഗിക്കുന്നുണ്ട്. വിത്തിൽ 51.2 % എണ്ണയുണ്ട്. എണ്ണയിൽ അടങ്ങിയിരിക്കുന്നത് 54% olein -ഉം pamitin - ഉം പിന്നെ 46 % stearin -ഉം ആണ്. [5] മറ്റു നല്ല തടികൾ കിട്ടത്ത ഇടങ്ങളിൽ ഇതിന്റെ തടി വണ്ടികളും ചക്രങ്ങളും തൂണുകളും ഉണ്ടാക്കാൻ ഉപയോഗിച്ചു വരുന്നു. തടിയിൽ നിന്നും ഇലയിൽ നിന്നും കായിൽ നിന്നും punicalin, punicalagin, tercatein എന്നീ ടാനിനുകൾ ലഭിക്കുന്നു
![]() |


Comments
Post a Comment